---
title: "പാനൂരിനടുത്ത് പുത്തൂരിൽ തട്ടുകടക്ക് നേരെ അക്രമം തുടർക്കഥ ; 7 കുടുംബങ്ങളുടെ അന്നംമുട്ടിക്കുന്ന കണ്ണിൽ ചോരയില്ലാത്ത ക്രൂരത ഇത് നാലാം തവണ"
english_title: "Violence continues against thattukadakk in Puttur near Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299638/Violence continues against thattukadakk in Puttur near Panur"
published_at: "2025-06-30T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6862a15fb4777_1000779253.jpg"
keywords: []
---

# പാനൂരിനടുത്ത് പുത്തൂരിൽ തട്ടുകടക്ക് നേരെ അക്രമം തുടർക്കഥ ; 7 കുടുംബങ്ങളുടെ അന്നംമുട്ടിക്കുന്ന കണ്ണിൽ ചോരയില്ലാത്ത ക്രൂരത ഇത് നാലാം തവണ

> **Lead Summary:** പാനൂർ: പാനൂരിനടുത്ത് പുത്തൂരിൽ തട്ടുകടക്ക് നേരെ അക്രമം എലാങ്കോട് സ്വദേശി പറമ്പത്ത് മോഹൻദാസിൻ്റെ 'സധു'തട്ട്കടയ്ക്ക് നേരേയാണ് തുടർച്ചയായി നാലാം തവണയും അക്രമം നടന്നത്. അടച്ചിട്ട തട്ട് കടയ്ക്ക് ഉള്ളിൽ കടന്ന് വെള്ളം നിറച്ച വീപ്പകൾ കേടുവരുത്തുന്നത് നിത്യസംഭമായിമാറുകയാണ്.

## Article Content

പാനൂർ: പാനൂരിനടുത്ത് പുത്തൂരിൽ തട്ടുകടക്ക് നേരെ അക്രമം എലാങ്കോട് സ്വദേശി പറമ്പത്ത് മോഹൻദാസിൻ്റെ 'സധു'തട്ട്കടയ്ക്ക് നേരേയാണ് തുടർച്ചയായി നാലാം തവണയും അക്രമം നടന്നത്. അടച്ചിട്ട തട്ട് കടയ്ക്ക് ഉള്ളിൽ കടന്ന് വെള്ളം നിറച്ച വീപ്പകൾ കേടുവരുത്തുന്നത് നിത്യസംഭമായിമാറുകയാണ്.

3000 രൂപയിലധികം വിലവരുന്ന നിരവധി വിപ്പകളാണ് ഇതിനോടകം തന്നെ സാമൂഹ്യദോഹികൾ നശിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രിയും 6 ഓളം വീപ്പകൾ അക്രമി സംഘം നശിപ്പിച്ചിട്ടുണ്ട്.

തുടർച്ചയായി നടക്കുന്ന അക്രമത്തിൽ ഉണ്ടായ വൻ സാമ്പത്തിക നഷ്ടത്താൽ കട തുടർന്ന് കൊണ്ട്പോകാൻ പറ്റാത്ത അവസ്ഥയാണെന്നും 4 തവണ കൊളവല്ലൂർ പോലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും കടയുടമ പറഞ്ഞു. വാർഡ് മെമ്പർ ഫൈസൽ കൂലോത്ത് സംഭവസ്ഥലം സന്ദർശിച്ചു. അക്രമികൾക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു.

കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുത്തൂർ ഓവ്പാലത്തിന് സമീപം തട്ടുകടയ്ക്ക് നേരെ ഇരുട്ടിൻ്റെ മറവിൽ സാമൂഹ്യദോഹികൾ അക്രമം ഇത് നാലാം തവണയാണ് അക്രമം നടത്തുന്നത്. ഒരു വികലാംഗനുൾപ്പടെ ഏഴ് കുടുംബങ്ങളാണ് ഈ തട്ടുകടയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299638/Violence continues against thattukadakk in Puttur near Panur)